കുമ്മാട്ടി പ്രോജക്ട്
കാഴ്ചകൾ, കെട്ടുകാഴ്ചകൾ കാഴ്ചപ്പാടുകൾ


സി

Posted on

Poster

ഇന്ത്യൻ ഇലക്ഷൻ 2024 സീരീസിന്റെ ഭാഗമായ രണ്ടാമത്തെ ശുപാർശ, 1969ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ്, റഷ്യൻ, ഫ്രെഞ്ച് ഭാഷകളിൽ സി (Z) എന്ന രാഷ്ട്രീയ ചിത്രമാണ്.ഗ്രിഗോറിസ് ലംബാർക്കിസ് എന്ന ഗ്രീക്ക് ഇടതുപക്ഷ രാഷ്ട്രീയക്കാരന്റെ കൊലപാതകത്തെ ആസ്പദമാക്കി വാസില്ലാസ് വാസിക്കോസ് എഴുതിയ ഇതേ പേരിലുള്ള നോവലിന്റെ ചലചിത്ര ആഖ്യാനമാണ് സി.

സിനിമാ പാരഡീസോയിലെ മുതിർന്ന സാൽവത്തോറിനെ അവതരിപ്പിച്ച ഴാക്വസ് പെറിൻ ഒരു ഫോട്ടോ ജേണലിസ്റ്റിന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്.

പേരില്ലാത്ത ഒരു തീവ്ര വലതുപക്ഷ രാജ്യത്താണ് സംഭവങ്ങൾ നടക്കുന്നത്. ആണവ നിരായൂധീകരണം ആവശ്യപ്പെട്ടുകൊണ്ടു് ഒരു ഇടതുപക്ഷ നേതാവ് നടത്തുന്ന പ്രകടനവും തുടർന്നു വലതുപക്ഷ കക്ഷികൾ നടത്തുന്ന പ്രതി-പ്രകടനവും കശപിശയും അതേത്തുടർന്നു നടക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

ട്രെയ്ലർ:

ഈ ചിത്രം ആർക്കൈവ്.ഓർഗ് ൽ നിന്നും സൗജന്യമായി കാണാം.