പിറവി
Posted on

Read the post in english
എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിറുത്തിയിരിക്കുന്നത്
ഒരച്ഛന്റ ഓർമ്മക്കുറിപ്പുകൾ എന്ന പ്രോഫ്. ഈച്ചരവാരിയരുടെ പുസ്തകത്തെിലെ ഈ ചോദ്യത്തോളം സ്വാതന്ത്രയാനന്തരം കേരള മനസാക്ഷിയെ നോവിച്ച മറ്റൊന്നില്ല. അടിയന്തിരാവസ്ഥയുടെ നേർച്ചിത്രമായിരുന്നു ഈ പുസ്തകം.
ഒരച്ഛന്റ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരമാണ് പിറവി. സിനിമയേക്കുറിച്ചും പ്രമേയത്തേക്കുറിച്ചും വിശദീകരിക്കാൻ ശ്രമിക്കുന്നില്ല. കാൻസ് സിനിമാ ഫെസ്റ്റിവലിൽ കാമറാ ഡീ ഓർ, 1989ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ടു്. പ്രേംജി എന്ന കലാകാരന്റെ എന്നും മനസിൽ തങ്ങി നിൽക്കുന്ന അഭിനയ മുഹൂർത്തങ്ങൾ, ജി അരവിന്ദന്റെ സംഗീതം, സണ്ണി ജോസഫിന്റെ ഛായാഗ്രഹണം എന്നുവേണ്ട എല്ലാം കാലാകാലം മനസിൽ തങ്ങിനിൽക്കും.
സിനിമ യുട്യൂബിൽ ലഭ്യമാണ്.