ന്യൂട്ടൺ
Posted on

രാജ്കുമാർ റാവുവിന്റെ നായകൻ ഛത്തീസ്ഘഡിലെ ഒരു ഒറ്റപ്പെട്ട ഒരു നക്സൽ ഗ്രാമത്തിലെ തിരഞ്ഞടുപ്പു് ഉദ്യോഗസ്ഥനായി പോകുന്നതും അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ആദ്യകാല ഇന്ത്യൻ നേതാക്കൾ എത്ര ധിക്ഷണാശാലികളായിരുന്നുവെന്നു് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടു്. ഇവർ തമ്മിൽ വലിയ രീതിയിൽ വിയോജിക്കുമ്പോഴും തമ്മിലുള്ള കത്തിടപാടുകളിൽ ഇവർ ഉപയോഗിക്കുന്ന ഭാഷ, വിയോജിക്കുന്നതിലെ വ്യക്തത, പ്രതിപക്ഷ ബഹുമാനം ഒക്കെ അനുകരണീയമായി തോന്നിയിട്ടുണ്ടു്. ഞാനും എന്റെ സുഹൃത്തു് അഖിലും ഇതിനേക്കുറിച്ചു് കാര്യമായി ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ടു.
പറഞ്ഞുവന്നതു് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ ധിക്ഷണയെക്കുറിച്ചാണ്. വിദ്യാഭ്യാസമുള്ളവർ വോട്ടുചെയ്താൽ മതിയെന്നതടക്കം പല നിർദ്ദേശങ്ങളുണ്ടായിരുന്നെങ്കിലും സാർവ്വത്രിക വോട്ടവകാശവും വോട്ടിനു് ഒരേ മൂല്യവും ആണ് വിജയിച്ചതു്.
ഈ സിനിമയെ ഒരു വാക്യത്തിലേക്കു് ചുരുക്കിയാൽ "ഒരു വോട്ടിനു് ഒരു മൂല്യം" എന്നു് പറയാം.
2017 ൽ പുറത്തിറങ്ങിയ ഈ അമിത് മസൂർക്കർ ചിത്രം നിർമ്മിച്ചിരിക്കുന്നതു് ദൃശ്യം ഫിലിംസ് ആണ്. സുലൈമാനി കീഡയ്ക്കു ശേഷം അമിത് മസൂർക്കർ ചെയ്ക ഈ 65-ാമത് ദേശീയ സിനിമാ അവാർഡിൽ മികച്ച ഹിന്ദി ചിത്രം, പങ്കജ് ത്രിപതിയ്ക്കു് പ്രത്യേക പരാമർശം എന്നിവയടക്കം നിരവധി അവാർഡുകൾ നേടിയ ഈ ചിത്രം ആ വർഷത്തെ ഓസ്കാറിൽ അന്യഭാഷാ ചിത്രത്തിലേയ്ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്ട്രിയായിരുന്നു.
ട്രെയ്ലർ:
ജസ്റ്റ് വാച്ചു് വഴി സിനിമാ എങ്ങിനെ കാണാമെന്നു് നോക്കാം.: