കുമ്മാട്ടി പ്രോജക്ട്
കാഴ്ചകൾ, കെട്ടുകാഴ്ചകൾ കാഴ്ചപ്പാടുകൾ


ഡോ. ബാബാസാഹേബ് അംബേദ്കർ: ദ അൺടോൾഡ് ട്രൂത്ത്

Posted on

Poster

Read the post in english

ഇംഗ്ലീഷും ഹിന്ദിയുമാണ് സിനിമയുടെ ഭാഷ. മമ്മുട്ടി നായകനാകുന്ന ചിത്രം ജബ്ബാർ പട്ടേലാണ് സംവിധാനം ചെയ്തിരിക്കുന്നതു്.

2014നു ശേഷം ഇന്ത്യ തിരിച്ചു പിടിച്ചതു് ‍രണ്ടു് വൈരുദ്ധ്യ വ്യക്തിത്വങ്ങളെയാണ്. ജീവിതകാലയളവിൽ രണ്ടുപേരും പരസ്പരം വേണ്ടുവോളം കലഹിച്ചു. ഒന്നു് ഗാന്ധിയാണ്. മറ്റേതു് അംബേദ്കറും. ഗാന്ധി വസ്ത്രം ഉപേക്ഷിച്ചതിലും അംബേദ്കർ വിദേശവസ്ത്രം ധരിക്കുന്നതിലും ഒരു രാഷ്ട്രീയമുണ്ടെന്ന പാ രഞ്ജിത്ത് സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു. ഇന്നത്തെ ഇന്ത്യയെ വാർത്തെടുക്കുന്നതിൽ കാര്യമായ സംഭാവനകൾ ഇവരുടെ ഇടപെടലുകൾക്കുണ്ടായി.

സിനിമ യുട്യൂബിൽ ലഭ്യമാണ്.

അംബേദ്കറിന്റെ കൊളംബിയ സർവ്വകലാശാലയിലെ പഠനകാലത്തേക്കാണ് ആദ്യം സിനിമ കൊണ്ടുപോകുന്നതു്. അവിടെ നിന്നും വട്ടമേശ സമ്മേളനങ്ങളിലേയ്ക്കും പ്രത്യേക ഇലക്ടറേറ്റുമായി ബന്ധപ്പെട്ട ചർച്ചകളിലേയ്ക്കും കൊണ്ടുപോകുന്ന സിനിമ, അംബേദ്കറുടെ ഭീമയാന ബുദ്ധിസത്തിലേക്കുള്ള ചരിത്രസന്ധിയിലാണ് സിനിമ അവസാനിക്കുന്നതു്.

ട്രെയ്ലർ: