ബയോസ്കോപ്പ്
Posted on

Read the post in english
ഒരു ജനദ്രോഹ, വിദ്വേഷ സിനിമ വ്യാവഹാര മണ്ഢലത്തിൽ ശക്തമായി നിൽക്കുമ്പോൾ ഏതായിരിക്കണം ആദ്യ ആഴ്ചയിലെ സിനിമ എന്ന ആലോചന എത്തിച്ചതു് ബയോസ്കോപ്പിലാണ്. മലയാളിയുടെ സിനിമാ പാരഡീസോയാണ് ബയോസ്കോപ്പ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നതു് പ്രശസ്ത കലാകാരൻകെ. എം. മധുസൂധനൻ ആണ്.ബീനാ പോൾ ആണ് എഡിറ്റർ. എം ജെ രാധാകൃഷ്ണന്റെ മനോഹരമായ ഫ്രേമുകളും ചന്ദ്രൻ വേട്ടുമ്മലിന്റെ സംഗീതവും സിനിമയേ മനോഹരമാക്കുന്നു.
സ്വാതന്ത്ര്യലബ്ദിയ്ക്കും മുമ്പ്, 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് സിനിമ സെറ്റുചെയ്തിരിക്കുന്നത്. ഫ്രെഞ്ചുകാരനായ ഡ്യൂപോണ്ടിന്റെ ബയോസ്കോപ്പു്മായി ഉലകം ചുറ്റുന്ന ദിവാകരനിലൂടെയാണ് കഥ വികസിക്കുന്നതു്.
ട്രെയ്ലർ: